ആനിക്കാട് (പത്തനംതിട്ട) ● നിരണം ഭദ്രാസന യൂത്ത് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ ആനിക്കാട് ദയറായിൽ സ്ഥിതി ചെയ്യുന്ന “അൻപ് ഓൾഡ് ഏജ് ഹോമിൽ” സംഘടിപ്പിച്ച “സ്നേഹസ്പർശം” പരിപാടി ശ്രദ്ധേയമായി. “അൻപിലെ മാതാപിതാക്കന്മാർക്കൊപ്പം ഒരു സ്നേഹസായാഹ്നം” എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പരിപാടി സ്നേഹവും കരുതലും പങ്കുവെച്ച അനുഭവമായി മാറി.
നിരണം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മോർ കൂറിലോസ് ഗീവർഗീസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു. പരിപാടികൾക്ക് യൂത്ത് അസ്സോസിയേഷൻ ഭാരവാഹികളായ ഫാ. ഫെവിൻ ജോൺ, ലിനോ തുടങ്ങിയവർ നേതൃത്വം നൽകി. ഭദ്രാസനത്തിലെ വിവിധ പള്ളികളിൽ നിന്നുള്ള യൂത്ത് അസ്സോസിയേഷൻ ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.
മുതിർന്ന പൗരന്മാർക്ക് മാനസിക സന്തോഷവും സ്നേഹനിർഭരമായ അന്തരീക്ഷവും സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൾക്ക് യൂത്ത് അസ്സോസിയേഷൻ ഈ കൂട്ടായ്മ ഒരുക്കിയത്.




