
കോതമംഗലം ● നേര്യമംഗലം ബസപകടത്തിൽ മരണമടഞ്ഞ ഇടുക്കി ഭദ്രാസനത്തിലെ കത്തിപ്പാറത്തടം സെന്റ് ജോർജ്ജ് യാക്കോബായ പള്ളി ഇടവകാംഗമായിരുന്ന അനീറ്റ മത്തായിയുടെ കുടുംബത്തിന് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ പണിത് നൽകുന്ന ഭവനത്തിന്റ അടിസ്ഥാന ശിലാസ്ഥാപനം അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത നിർവഹിച്ചു.
വൈദികരും പള്ളി ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.




