
അമേരിക്കയിൽ നിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്തിനെ കത്തോലിക്കാ സഭയുടെ പുതിയ മാർപാപ്പയായി തിരഞ്ഞെടുത്തു. ആഗോള കത്തോലിക്കാ സഭയുടെ 267-ാമത്തെ മാർപാപ്പയാണ് റോബർട്ട് പ്രെവോസ്ത്. ലിയോ പതിനാലാമൻ എന്നാണ് പുതിയ പോപ്പ് അറിയപ്പെടുക. അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയാണ് 69 കാരനായ കർദിനാൾ റോബർട്ട് പ്രെവോസ്ത്.
