
പുത്തൻകുരിശ് ● മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്കൂൾ അസ്സോസിയേഷൻ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണം നൽകി.
പുത്തൻകുരിശ് എം.ജെ.എസ്.എസ്.എ ഹെഡ് ക്വാർട്ടേഴ്സിൽ നടന്ന അനുമോദന സമ്മേളനം സുപ്രീംകോടതി മുൻ ജസ്റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു. എം.ജെ.എസ്.എസ്.എ പ്രസിഡന്റ് അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ഫാ. ജയിംസ് കുര്യൻ, ജനറൽ സെക്രട്ടറി പി.വി. ഏലിയാസ്, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.












