കൊച്ചി ● യാക്കോബായ സഭയുടേതടക്കം സിറിയൻ ഓർത്തഡോക്സ് സഭയിലെ മെത്രാപ്പൊലീത്തമാരും അഭിഷേക ശുശ്രൂഷയിൽ പങ്കാളികളായി. കേരളത്തിൽനിന്ന് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ക്ലീമീസ് കാതോലിക്കാബാവാ, മാർത്തോമ്മാ സഭയുടെ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത എന്നിവരെത്തി.ലബനൻ പ്രസിഡന്റ് ജോസഫ് ഓനിന്റെ പ്രതിനിധിയും ലബനനിലെ ഇന്ത്യൻ സ്ഥാനപതി നൂർ റഹ്മാൻ ഷെയ്ഖും സന്നിഹിതരായിരുന്നു. മന്ത്രി പി.രാജീവ്, എംഎൽഎമാരായ അനൂപ് ജേക്കബ്, ഇ.പി.ടൈസൻ, എൽദോസ് പി.കുന്നപ്പിള്ളി, ജോബ് മൈക്കിൾ, പി.വി.ശ്രീനിജൻ, പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് എന്നിവർ കേരള സർക്കാരിന്റെയും ബെന്നി ബഹനാൻ എംപി, വി.മുരളീധരൻ, അൽഫോൻസ് കണ്ണന്താനം, ഷോൺ ജോർജ് എന്നിവർ കേന്ദ്രസർക്കാരിന്റെയും പ്രതിനിധികളായെത്തി.യാക്കോബായ സഭയുടെ കേരളത്തിലെയും പുറംനാടുകളിലെയും പള്ളികളിൽനിന്ന് വൈദികരും സഭാംഗങ്ങളുമായി എഴുനൂറിലേറെപ്പേർ അഭിഷേകത്തിനു സാക്ഷികളായി