
ബെയ്റൂട്ട് ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ നിയുക്ത കാതോലിക്കാ ബാവ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത ബെയ്റൂട്ടിൽ എത്തിച്ചേർന്നു. ലെബനീസ് – ഇന്ത്യൻ എംബസിയുടെ ചാൻസറി മേധാവി ശ്രീ. ബിജു ജോസഫിൻ്റെ നേതൃത്വത്തിൽ ബെയ്റൂട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മലങ്കര മെത്രാപ്പോലീത്തായെ സ്വീകരിച്ചു.
ബെയ്റൂട്ട് മെത്രാപ്പോലീത്ത മോർ ഡാനിയേൽ ക്ലീമിസ്, പാത്രിയാർക്കൽ അസിസ്റ്റൻ്റ് മോർ ജോസഫ് ബാലി മെത്രാപ്പോലീത്ത, പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ മലങ്കര അഫയേഴ്സ് സെക്രട്ടറി മോർ ക്രിസ്റ്റഫോറോസ് മർക്കോസ് മെത്രാപ്പോലീത്ത എന്നിവരും സന്നിഹിതരായിരുന്നു. മാർച്ച് 25 ചൊവ്വാഴ്ച പരി.അന്ത്യോഖ്യാ പാത്രിയർക്കീസ് ബാവായുടെ മുഖ്യ കാർമികത്വത്തിലും മറ്റ് ക്രൈസ്തവ സഭകളുടെ അധ്യക്ഷൻമാരുടെ സഹകാർമീകത്വത്തിലും വാഴ്ചാ ചടങ്ങുകൾ നടക്കും.
