
കൊച്ചി ● ഭാരതത്തിലെ പൗരാണിക ക്രൈസ്തവ സഭയായ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ മഫ്രിയാൻ സ്ഥാനാരോഹണത്തിന് സംബന്ധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധിസംഘം ലബനോനില്‍ എത്തും.
എപ്പിസ്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റും മലങ്കര മെത്രാപ്പോലീത്തയുമായ ജോസഫ് മോര് ഗ്രിഗോറിയോസിന്റെ കാതോലിക്ക സ്ഥാനാരോഹണ ശുശ്രൂഷയില്‍
മുന്‍ കേന്ദ്രമന്ത്രിമാരായ വി. മുരളീധരന്, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരും ബെന്നി ബഹന്നാന് എം.പി, ഷോണ്‍ ജോര്‍ജ് എന്നിവരുമാണു പ്രതിനിധിസംഘത്തിലുള്ളത്.
