മെത്രാൻ കക്ഷി വിഭാഗത്തിന്റെ ക്രൈസ്തവ വിരുദ്ധ പ്രവർത്തികൾക്കെതിരെ യാക്കോബായ സഭാ യുവജനങ്ങൾ പ്രതിഷേധിക്കുന്നു; പ്രതിഷേധ സംഗമം നവംബർ 3 ന് പുത്തൻകുരിശിൽ

പുത്തൻകുരിശ് ● യാക്കോബായ സുറിയാനി സഭയിലെ അഭിവന്ദ്യരായ മെത്രാപ്പോലീത്തമാരെ സമൂഹ മധ്യത്തിൽ തോജോവധം ചെയ്യുവാനും കെണിയിൽ പെടുത്തുവാനും ശ്രമിച്ച മെത്രാൻ കക്ഷിയുടെ ഗൂഢ നീക്കങ്ങൾക്കെതിരെ യാക്കോബായ സുറിയാനി സഭാ യൂത്ത് അസ്സോസിയേഷൻ പ്രതിഷേധിക്കുന്നു.

യൂത്ത് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലിയും പൊതു സമ്മേളനവും നവംബർ 3 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് പുത്തൻകുരിശിൽ നടക്കും. സഭയിലെ മെത്രാപ്പോലീത്തമാരും വൈദികരും എല്ലാ പള്ളികളിൽ നിന്നുമുള്ള യുവജനങ്ങൾ അടക്കമുള്ള വിശ്വാസികളും പങ്കെടുക്കും.

മെത്രാന്‍ കക്ഷി നേതൃത്വം യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തമാരെ സമൂഹ മധ്യത്തില്‍ അപമാനിക്കുവാന്‍ പ്രതിഫലം വാഗ്ദാനം ചെയ്ത് തന്റെ സഹായം തേടി എന്നുള്ള മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മാത്യു സാമുവലിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലും യാക്കോബായ സുറിയാനി സഭാംഗങ്ങള്‍ ഓരോ സ്ഥലത്തും പണി കഴിപ്പിച്ച പള്ളികളുടെ സ്ഥാപനോദ്ദേശമോ, നിയമാനുസൃതം രജിസ്റ്റര്‍ ചെയ്ത ഉടമ്പടികളോ, റവന്യൂ രേഖകളോ, വിശ്വാസികളുടെ അവകാശങ്ങളോ പരിശോധിക്കാതെ കോടതി വിധിയുടെ മറവില്‍ കാലാകാലങ്ങളില്‍ വരുന്ന സര്‍ക്കാരുകളെ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തി ദൈവാലയങ്ങൾ കൈയേറുന്ന മെത്രാൻ കക്ഷി വിഭാഗത്തിന്റെ ക്രൈസ്തവ വിരുദ്ധ പ്രവർത്തികൾക്കെതിരെയും ആണ് യുവജനങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം.

  • Related Posts

    ജനുവരി 12 : അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ

    മലങ്കര യാക്കോബായ സുറിയാനി സഭയുടെ ബാഹ്യകേരള ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ ജനുവരി 12 നു പരിശുദ്ധ സഭ കൊണ്ടാടുന്നു. 1979 മുതൽ 1992 വരെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ…

    പരിശുദ്ധ സഭയ്ക്കു വേണ്ടി പ്രാർത്ഥിക്കുക : മലങ്കര മെത്രാപ്പോലീത്ത

    പുത്തൻകുരിശ് ● ഒരു നൂറ്റാണ്ടിലേറെയായി പരിശുദ്ധ സഭയെ ഗ്രസിച്ചിരിക്കുന്ന വ്യവഹാരത്തില്‍ അത്യന്തം നീതിബോധവും കരുണയുള്ളതുമായ ന്യായവിധികള്‍ ഉണ്ടാകുവാന്‍ സഭാമക്കളുടെ പ്രാര്‍ത്ഥന അത്യന്താപേക്ഷിതമാണെന്ന് മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അറിയിച്ചു. പുതുവര്‍ഷത്തിലും കേസ് സംബന്ധമായ സഭയുടെ പ്രതിസന്ധികള്‍…

    Leave a Reply

    Your email address will not be published. Required fields are marked *