കണ്ടനാട് ഭദ്രാസനത്തിലെ മർത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നേതൃത്വ പരിശീലന ശിൽപ്പ ശാല നടത്തി

പിറമാടം ● കണ്ടനാട് ഭദ്രാസനത്തിലെ മർത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നേതൃത്വ പരിശീലന ശിൽപ്പ ശാല പിറമാടം സെന്റ് ജോൺസ് ബെത്‌ലഹേം യാക്കോബായ സുറിയാനി പള്ളിയിൽ വെച്ച് നടന്നു.

ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ഗീവർഗ്ഗീസ് ചെങ്ങനാട്ടുകുഴിയുടെ അധ്യക്ഷതയിൽ ആരംഭിച്ച നേതൃത്വ പരിശീലന ശില്‌പശാല കണ്ടനാട് ഭദ്രാസനാധിപൻ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. കേരള പോലീസ് ജനമൈത്രി ട്രെയിനർ അജേഷ് കെ.പി ക്ലാസ്സ്‌ എടുത്തു. വന്ദ്യ ബന്യാമിൻ മുളരിക്കൽ റമ്പാച്ചൻ, വികാരി ഫാ. ലാൽമോൻ തമ്പി പട്ടരുമഠത്തിൽ, ഫാ. റിജു വാത്യപ്പിള്ളിൽ, ഫാ. റോയി മേപ്പാടം, ഫാ. മനോജ് തുരുത്തേൽ, ഫാ. കുര്യാക്കോസ് പുതിയപറമ്പത്ത്, ഫാ. ബേസിൽ ജോസഫ്, ഫാ. ജിനോ പാറശ്ശേരിൽ, തോമസ് കെ.വി. കണ്ണേക്കാട്ട്, സണ്ണി ടി.പി. തെക്കേക്കര, അഖില മലങ്കര ലേഡിവൈസ് പ്രസിഡന്റ് അമ്മിണി മാത്യു, ഭദ്രാസന സെക്രട്ടറി ഷിജുലാൽ, മേരി സ്‌കറിയ, സോമി മാത്യു, ബീന ജോസഫ് എന്നിവർ പ്രസംഗിച്ചു.

  • Related Posts

    ജനുവരി 12 : അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ

    മലങ്കര യാക്കോബായ സുറിയാനി സഭയുടെ ബാഹ്യകേരള ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ ജനുവരി 12 നു പരിശുദ്ധ സഭ കൊണ്ടാടുന്നു. 1979 മുതൽ 1992 വരെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ…

    പരിശുദ്ധ സഭയ്ക്കു വേണ്ടി പ്രാർത്ഥിക്കുക : മലങ്കര മെത്രാപ്പോലീത്ത

    പുത്തൻകുരിശ് ● ഒരു നൂറ്റാണ്ടിലേറെയായി പരിശുദ്ധ സഭയെ ഗ്രസിച്ചിരിക്കുന്ന വ്യവഹാരത്തില്‍ അത്യന്തം നീതിബോധവും കരുണയുള്ളതുമായ ന്യായവിധികള്‍ ഉണ്ടാകുവാന്‍ സഭാമക്കളുടെ പ്രാര്‍ത്ഥന അത്യന്താപേക്ഷിതമാണെന്ന് മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അറിയിച്ചു. പുതുവര്‍ഷത്തിലും കേസ് സംബന്ധമായ സഭയുടെ പ്രതിസന്ധികള്‍…