സ്വീഡനിലെ സോഡർട്ടൽജെ സെന്റ് എഫ്രേം സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവ വി. കുർബ്ബാന അർപ്പിച്ചു

സ്വീഡൻ ● സ്വീഡനിലെ സോഡർട്ടൽജെ സെന്റ് എഫ്രേം സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിൽ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ വിശുദ്ധ കുർബ്ബാന അർപ്പിച്ചു.

അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ യൂറോപ്പിന്റെ പാത്രിയർക്കൽ വികാരിയും വൈദിക സെമിനാരിയുടെ റസിഡന്റ് മെത്രാപ്പോലീത്തയുമായ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ്, സ്വീഡൻ ആർച്ച് ബിഷപ്പ് മോർ ദിയസ്കോറോസ് ബന്യാമിൻ അത്താസ്, പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ സെക്രട്ടറി മോർ ഔഗേൻ അൽഖൂറി അൽക്കാസ്, സ്വീഡൻ-സ്കാൻഡിനേവിയൻ ആർച്ച് ബിഷപ്പ് മോർ യുഹാനോൻ ലഹ്ദോ എന്നിവർ സഹകാർമികത്വം വഹിച്ചു. വേൾഡ് സിറിയക് മെഡിക്കൽ അസ്സോസിയേഷന്റെ അന്താരാഷ്ട്ര സമ്മേളനത്തിന്റെ സമാപന ദിവസം നടന്ന വിശുദ്ധ കുർബ്ബാനയിൽ ഡോക്ടേഴ്സ് ഉൾപ്പെടെ ആയിരക്കണക്കിന് വിശ്വാസികൾ സംബന്ധിച്ചു.

  • Related Posts

    ജനുവരി 12 : അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ

    മലങ്കര യാക്കോബായ സുറിയാനി സഭയുടെ ബാഹ്യകേരള ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ ജനുവരി 12 നു പരിശുദ്ധ സഭ കൊണ്ടാടുന്നു. 1979 മുതൽ 1992 വരെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ…

    പരിശുദ്ധ സഭയ്ക്കു വേണ്ടി പ്രാർത്ഥിക്കുക : മലങ്കര മെത്രാപ്പോലീത്ത

    പുത്തൻകുരിശ് ● ഒരു നൂറ്റാണ്ടിലേറെയായി പരിശുദ്ധ സഭയെ ഗ്രസിച്ചിരിക്കുന്ന വ്യവഹാരത്തില്‍ അത്യന്തം നീതിബോധവും കരുണയുള്ളതുമായ ന്യായവിധികള്‍ ഉണ്ടാകുവാന്‍ സഭാമക്കളുടെ പ്രാര്‍ത്ഥന അത്യന്താപേക്ഷിതമാണെന്ന് മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അറിയിച്ചു. പുതുവര്‍ഷത്തിലും കേസ് സംബന്ധമായ സഭയുടെ പ്രതിസന്ധികള്‍…