മണ്ണത്തൂർ മൊർത്ത്ശ്‌മൂനി ചാപ്പലിൽ പ്രധാന പെരുന്നാൾ ഒക്ടോബർ 14, 15 തീയതികളിൽ

തിരുമാറാടി ● മണ്ണത്തൂർ മൊർത്ത്ശ്‌മൂനി യാക്കോബായ സുറിയാനി ചാപ്പലിൽ മൊർത്ത്ശ്‌മുനിയമ്മയുടേയും, എഴ് മക്കളുടേയും, അവരുടെ ഗുരു എലിയാസറിന്റെയും ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 14, 15 (തിങ്കൾ, ചൊവ്വ) തീയതികളിൽ ആചരിക്കും.

മൊർത്ത്ശ്‌മൂനി അമ്മയുടെ തീർത്ഥാടന കേന്ദ്രമായി ഉയരുന്ന ഈ ചാപ്പലിൽ എല്ലാ ചൊവ്വാഴ്ചയും നടക്കുന്ന പ്രാർത്ഥനയിൽ സംബന്ധിക്കുവാൻ ദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ധാരാളം വിശ്വാസികളാണ് വന്നു കൊണ്ടിരിക്കുന്നത്.

ഒക്ടോബർ 8 ചൊവ്വാഴ്ച നടന്ന സന്ധ്യാ നമസ്കാരത്തിന് ശേഷം പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് കൊടിയേറ്റ് കർമ്മം നടത്തി. പെരുന്നാൾ ദിനമായ ഒക്ടോബർ 14 തിങ്കളാഴ്ച രാവിലെ 7:15 ന് പ്രഭാത നമസ്കാരം, 8 മണിക്ക് വിശുദ്ധ കുർബ്ബാന എന്നിവ നടക്കും. വൈകിട്ട് 6:30 ന് തിരി തെളിയിക്കൽ, തുടർന്ന് പെരുന്നാൾ സന്ധ്യാനമസ്കാരം, പ്രദക്ഷിണം (ആത്താനിക്കൽ കവല വരെ), സൂത്താറ പ്രാർത്ഥന, മദ്ധ്യസ്ഥപ്രാർത്ഥന, ഫാ. തമ്പി മാറാടി നയിക്കുന്ന വചന ശുശ്രൂഷ, ആശീർവാദം, അത്താഴസദ്യ എന്നിവ ഉണ്ടായിരിക്കും.

പെരുന്നാളിന്റെ പ്രധാന ദിനമായ ഒക്ടോബർ 15 ചൊവ്വാഴ്ച രാവിലെ 7:30 ന് പ്രഭാത പ്രാർത്ഥന, 8:30 ന് ഫാ. ജോർജ്ജ് ചേന്നോത്തിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന എന്നിവ നടത്തപ്പെടും. തുടർന്ന് നടക്കുന്ന ആശീർവാദം, ലേലം, ഉച്ചഭക്ഷണം, കൊടിയിറക്കം എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.

വികാരി ഫാ. കാക്കൂർ തോമസ്, ട്രസ്റ്റി വി.വി. ജോസഫ് വള്ളിപ്ലാവിൽ, സെക്രട്ടറി ജോസ് നടുക്കുളങ്ങര, തുടങ്ങിയവർ പെരുന്നാൾ ചടങ്ങുകൾക്ക് നേതൃത്വം വഹിക്കും.

പെരുന്നാൾ ശുശ്രൂഷകൾ യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും

  • Related Posts

    ജനുവരി 12 : അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ

    മലങ്കര യാക്കോബായ സുറിയാനി സഭയുടെ ബാഹ്യകേരള ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ ജനുവരി 12 നു പരിശുദ്ധ സഭ കൊണ്ടാടുന്നു. 1979 മുതൽ 1992 വരെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ…

    പരിശുദ്ധ സഭയ്ക്കു വേണ്ടി പ്രാർത്ഥിക്കുക : മലങ്കര മെത്രാപ്പോലീത്ത

    പുത്തൻകുരിശ് ● ഒരു നൂറ്റാണ്ടിലേറെയായി പരിശുദ്ധ സഭയെ ഗ്രസിച്ചിരിക്കുന്ന വ്യവഹാരത്തില്‍ അത്യന്തം നീതിബോധവും കരുണയുള്ളതുമായ ന്യായവിധികള്‍ ഉണ്ടാകുവാന്‍ സഭാമക്കളുടെ പ്രാര്‍ത്ഥന അത്യന്താപേക്ഷിതമാണെന്ന് മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അറിയിച്ചു. പുതുവര്‍ഷത്തിലും കേസ് സംബന്ധമായ സഭയുടെ പ്രതിസന്ധികള്‍…