കണ്ടനാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ശക്രള്ളാ മോർ ബസ്സേലിയോസ് ബാവായുടെ 260-ാം ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 19 മുതൽ 22 വരെ

കണ്ടനാട് ● പരിശുദ്ധ ഗീവർഗ്ഗീസ് മൂന്നാമൻ പാത്രിയർക്കീസ് ബാവായാൽ അന്ത്യോഖ്യാ സിംഹാസനത്തിൽ നിന്നും ഏ.ഡി 1751-ൽ മലങ്കരയിലേക്ക് അയക്കപ്പെട്ട് 13 വർഷക്കാലം മലങ്കരസഭയെ മേയ്ച്ചു ഭരിച്ച് എ.ഡി 1764-ൽ സ്വർഗ്ഗീയ ഔന്നത്യങ്ങളിലേയ്ക്ക് വിളിക്കപ്പെട്ട് , സുറിയാനി സഭാമക്കൾക്ക് എന്നും അനുഗ്രഹത്തിന്റെ പ്രഭ ചൊരിഞ്ഞുകൊടുത്തു കൊണ്ടിരിക്കുന്ന പരിശുദ്ധ ശക്രള്ളാ മോർ ബസ്സേലിയോസ് ബാവായുടെ 260-ാം ഓർമ്മപ്പെരുന്നാൾ പരിശുദ്ധന്റെ കബറിടം സ്ഥിതി ചെയ്യുന്ന കണ്ടനാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ (സെന്റ് ശക്രള്ളാ മോർ ബസ്സേലിയോസ് സെന്ററിൽ) നടക്കും.

ഓർമ്മപ്പെരുന്നാൾ ശുശ്രൂഷകൾക്ക് കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ മോർ ക്ലീമീസ് കുര്യാക്കോസ് മെത്രാപ്പോലീത്ത എന്നീ പിതാക്കന്മാരുടെ മഹനീയ സാന്നിദ്ധ്യത്തിൽ ഒക്ടോബർ 19, 20, 21, 22 (ശനി, ഞായർ, തിങ്കൾ, ചൊവ്വ) തീയതികളിൽ നടക്കും.

പെരുന്നാളിനോടനുബന്ധിച്ച് ഒക്ടോബർ 13 ഞായറാഴ്ച രാവിലെ 8.30 ന് ബഹു. മനു പാലക്കാട്ട് കശീശ്ശയുടെ കാർമികത്വത്തിൽ സുറിയാനി വിശുദ്ധ കുർബ്ബാന നടക്കും. തുടർന്ന് വിവിധ ദൈവാലയങ്ങളിലൂടെയുള്ള പെരുന്നാൾ വിളംബര ജാഥയും ഉണ്ടാകും.

ഒക്ടോബർ 19 ശനിയാഴ്ച രാവിലെ 6.30 ന് പ്രഭാത നമസ്കാരവും 7:00 മണിക്ക് വിശുദ്ധ കുർബ്ബാനയും നടക്കും. തുടർന്ന് വൈകിട്ട് 6 മണിക്ക് പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് കൊടിയുയർത്തും. 6.30 നു സന്ധ്യാ നമസ്കാരവും തുടർന്ന് ഗാനശുശ്രൂഷയും സുവിശേഷപ്രസംഗവും നടക്കും. ഒക്ടോബർ 20 ഞായറാഴ്ച രാവിലെ 6.15 നും 7.30 നും 8.30 നും വിശുദ്ധ കുർബ്ബാന അർപ്പിക്കപ്പെടും. തുടർന്ന് സൺഡേ സ്കൂൾ വിദ്യാർഥികൾക്കുള്ള സമ്മാനദാനവും ഫാ. ജിബു ചെറിയാൻ നയിക്കുന്ന ക്ലാസ് നടക്കും. വൈകിട്ട് 6.30 ന് സന്ധ്യ നമസ്കാരവും സുവിശേഷ പ്രസംഗവും ഗാന ശുശ്രൂഷയും നടത്തപ്പെടും.

പെരുന്നാൾ ദിനമായ ഒക്ടോബർ 21 തിങ്കൾ രാവിലെ 7 മണിക്ക് വിശുദ്ധ കുർബ്ബാനയും വൈകിട്ട് പരിശുദ്ധന്റെ കബറിലേക്കുള്ള തീർത്ഥയാത്രകർക്ക് സ്വീകരണവും അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകളെ എഴുത്തിനിരുത്തുകയും ചെയ്യുന്ന ശുശ്രൂഷകൾ നടക്കും. തുടർന്ന് അഭിവന്ദ്യ പിതാക്കന്മാരുടെ കാർമികത്വത്തിൽ സന്ധ്യാനമസ്കാരവും അവാർഡ് ദാനവും, അനുസ്മരണവും പ്രദക്ഷിണവും തുടർന്ന് ആശിർവാദവും നേർച്ചസദ്യയും നടക്കും. പ്രധാനപ്പെരുന്നാൾ ദിനമായ ഒക്ടോബർ 22 ചൊവ്വാഴ്ച അഭിവന്ദ്യ മോർ ക്ലീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കും. തുടർന്ന് പ്രദിക്ഷണവും ആശിർവാദവും നേർച്ച സദ്യയും എന്നിവയോടെ പെരുന്നാൾ ശുശ്രൂഷകൾക്ക് സമാപനമാകും.

  • Related Posts

    ജനുവരി 17 : പുണ്യശ്ലോകനായ ശാമുവേൽ മോർ പീലക്സിനോസ്‌ മെത്രാപ്പോലീത്തയുടെ 40-ാമത് ഓർമ്മപ്പെരുന്നാൾ

    മലങ്കര യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായിരുന്ന പുണ്യശ്ലോകനായ ശാമുവേൽ മോർ പീലക്സിനോസ്‌ മെത്രാപ്പോലീത്തയുടെ 40-ാമത് ഓർമ്മപ്പെരുന്നാൾ ജനുവരി 17 ന് പരിശുദ്ധ സഭ കൊണ്ടാടുന്നു. 1975 ഡിസംബർ 26-ന് ശ്രേഷ്‌ഠ മോർ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക…

    ഇടയ വീഥിയിൽ 31 വർഷങ്ങൾ; മലങ്കര മെത്രാപ്പോലീത്തായുടെ സ്ഥാനാരോഹണ വാർഷികം ലളിതമായി ആഘോഷിച്ചു

    തിരുവാങ്കുളം ● യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ മലങ്കര മെത്രാപ്പോലീത്തയും നിയുക്ത കാതോലിക്കയുമായ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയുടെ മഹാ പൗരോഹിത്യത്തിന്റെ 31-ാം സ്ഥാനാരോഹണ വാർഷികം ലളിതമായി ആഘോഷിച്ചു. കൊച്ചി ഭദ്രാസന ആസ്ഥാനമായ തിരുവാങ്കുളം ക്യംതാ സെന്റ് ജോർജ്ജ് കത്തീഡ്രലിൽ…