ഈറൂസോ 2024; കൊച്ചി ഭദ്രാസന യൂത്ത് അസ്സോസിയേഷൻ ക്യാമ്പിന് ഇന്ന് തുടക്കമാകും



കൊച്ചി ● മലങ്കര യാക്കോബായ സുറിയാനി സഭ കൊച്ചി ഭദ്രാസന യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ ദ്വിദിന പരിശീലന ക്യാമ്പ് “ഈറുസോ 2024” എന്ന പേരിൽ 2014 ഒക്ടോബർ 11, 12 തീയതികളിൽ കാഞ്ഞിരമറ്റം സെന്റ് ജേക്കബ്സ് മൗണ്ടിൽ നടക്കും. ഒക്ടോബർ 11 വെള്ളിയാഴ്ച  വൈകിട്ട് 5:30 ന് നടക്കുന്ന പൊതുസമ്മേളനം മലങ്കര മെത്രാപ്പോലീത്ത മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.

സഭയിലെ മറ്റു മെത്രാപ്പോലീത്തമാരും പങ്കെടുക്കും. കൊച്ചി ഭദ്രാസനത്തിലെ വിവിധ ദൈവാലയങ്ങളിൽ നിന്നുള്ള യൂത്ത് അസ്സോസിയേഷൻ അംഗങ്ങൾ പങ്കെടുക്കുന്ന ക്യാമ്പ് ഒക്ടോബർ 12 ശനിയാഴ്ച വൈകിട്ട് സമാപിക്കും.

  • Related Posts

    ജനുവരി 12 : അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ

    മലങ്കര യാക്കോബായ സുറിയാനി സഭയുടെ ബാഹ്യകേരള ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ ജനുവരി 12 നു പരിശുദ്ധ സഭ കൊണ്ടാടുന്നു. 1979 മുതൽ 1992 വരെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ…

    പരിശുദ്ധ സഭയ്ക്കു വേണ്ടി പ്രാർത്ഥിക്കുക : മലങ്കര മെത്രാപ്പോലീത്ത

    പുത്തൻകുരിശ് ● ഒരു നൂറ്റാണ്ടിലേറെയായി പരിശുദ്ധ സഭയെ ഗ്രസിച്ചിരിക്കുന്ന വ്യവഹാരത്തില്‍ അത്യന്തം നീതിബോധവും കരുണയുള്ളതുമായ ന്യായവിധികള്‍ ഉണ്ടാകുവാന്‍ സഭാമക്കളുടെ പ്രാര്‍ത്ഥന അത്യന്താപേക്ഷിതമാണെന്ന് മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അറിയിച്ചു. പുതുവര്‍ഷത്തിലും കേസ് സംബന്ധമായ സഭയുടെ പ്രതിസന്ധികള്‍…

    Leave a Reply

    Your email address will not be published. Required fields are marked *