
ന്യൂഡൽഹി ● യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ ഡൽഹി ഭദ്രാസനത്തിലെ മർത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ വാർഷിക ക്യാമ്പ് ഭോപ്പാൽ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ഒക്ടോബർ 12, 13 തീയതികളിൽ നടക്കും.
ഡൽഹി ഭദ്രാസനാധിപൻ അഭിവന്ദ്യ . മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവ്വഹിക്കും. “വിശ്വാസവും വിവേകവുമുള്ള സ്ത്രീത്വമാണ് വിശുദ്ധ സഭയുടെ സമ്പത്ത്” എന്നുള്ളതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താവിഷയം. ഈ വിഷയത്തെ ആസ്പദമാക്കി ക്ലാസ്സുകളും ചർച്ചകളും നടക്കും. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. എൽദോസ് മേനോത്തുമാലി അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി മിനി ജോൺസൺ, ട്രഷറർ ഫെറ്റ്സി ബിജു , ഭോപ്പാൽ പള്ളി സമാജം സെക്രട്ടറി മിനി കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകും. പരിപാടിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി ഭോപ്പാൽ പള്ളി വികാരി ഫാ.മാത്യു തോമസ് അറിയിച്ചു
