തൃശൂർ ● കുന്നംകുളം ആർത്താറ്റ് സെന്റ് മേരിസ് സിറിയൻ സിംഹാസന പള്ളി ഇടവകാംഗം പാറേമ്പാടം സ്വദേശി കെ.ബി ബിൻസ ബി.ഡി.എസിന് രണ്ടാം റാങ്ക് കരസ്ഥമാക്കി.
കേരള യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസിൽ അക്കിക്കാവ് പി.എസ്.എം ഡെന്റൽ സയൻസ് ആൻഡ് റിസർച്ച് കോളേജിൽ നിന്നാണ് രണ്ടാംറാങ്ക് കരസ്ഥമാക്കിയത്.
പാറേമ്പാടം കൂത്തൂർ വീട്ടിൽ കെ.ജെ ബെനറ്റ് – ജിൻസി ദമ്പതിമാരുടെ മകളാണ് ഡോ. ബിൻസാ. ദീർഘകാലമായി ആർത്താറ്റ് സെന്റ് മേരീസ് സിറിയൻ സിംഹാസന പള്ളിക്ക് കീഴിലുള്ള അഗതിയൂർ സെന്റ് ഒസ്താത്തിയോസ് സണ്ടേസ്കൂൾ അദ്ധ്യാപിക കൂടിയാണ്.