പള്ളിക്കര ● യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓർമ്മ പുതുക്കി നാളെ ദുഃഖവെള്ളി ആചരിക്കും.
അങ്കമാലി ഭദ്രാസനത്തിലെ പള്ളിക്കര സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നാളെ (ഏപ്രിൽ 3) നടക്കുന്ന ദുഃഖവെള്ളി ശുശ്രൂഷകൾക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വം വഹിക്കും. രാവിലെ ഏഴു മണിക്ക് ശുശ്രൂഷകൾ ആരംഭിക്കും.
