കിഴക്കമ്പലം ● ഗ്ലോറിയസ് മെലഡീസ് ക്വയർ ടീമിന്റെയും ജെ.എസ്.സി ന്യൂസിൻ്റെയും സംയുക്തമായി ഒരുക്കുന്ന പുതിയ സംഗീത ആൽബം ‘അരിമത്യ നാട്ടിൽ’ (Had Gabro), യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസ് പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങുന്നു. ക്രിസ്തുവിൻ്റെ പീഡാനുഭവത്തിന്റെയും രക്ഷാകരമായ കുരിശു മരണത്തിന്റെയും പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ സംഗീതവിരുന്ന് ഏപ്രിൽ 2 പെസഹാ വ്യാഴം വൈകിട്ട് 6-ന് റിലീസ് ചെയ്യും.
ഫാ. ബേസിൽ ഏലിയാസ്, ആരോൺ പീറ്റർ സോണി എന്നിവർ ചേർന്നാണ് ഈ ആൽബത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഫാ. ബേസിൽ ഏലിയാസ്, ആരോൺ പീറ്റർ സോണി, അലൻ അനിൽ മാത്യു, എവിൻ ബാബു, ബെന്യാമിൻ വർഗീസ്, ആൻ മരിയ സജി, അന്ന ജോർജ്ജ്, സനല സാബു, ബിദ്യ കെ. ബാബു എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
അലൻ അനിലും ആൻ മരിയയുമാണ് ആൽബത്തിന്റെ ക്രിയേറ്റീവ് ഡയറക്ഷൻ നിർവ്വഹിച്ചിരിക്കുന്നത്. അൻവിൻ കാക്കാട്ട് സംഗീത സംവിധാനവും മിക്സിംഗും നിർവ്വഹിക്കുന്നു. കീബോർഡ് കൈകാര്യം ചെയ്യുന്നത് ആരോൺ പീറ്റർ സോണിയാണ്. എൽദോസ് ബിജു, ജോൺ സി എന്നിവർ ക്യാമറയും, റിന്റോ കുര്യാച്ചൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.