കോട്ടയം ● വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ (സി.എം.സി) 2026-ലെ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന യാക്കോബായ സുറിയാനി സഭാംഗങ്ങൾക്കായി സഭയുടെ സ്പോൺസറിംഗിന് അവസരം.
എം.ബി.ബി.എസ്, നഴ്സിങ്, അലൈഡ് ഹെൽത്ത് തുടങ്ങി വിവിധ കോഴ്സുകളിലേക്കുള്ള സ്പോൺസറിംഗിനായി അപേക്ഷകൾ ക്ഷണിക്കുന്നു. അർഹരായ സഭാംഗങ്ങൾ നിശ്ചിത തീയതികൾക്കുള്ളിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
അപേക്ഷിക്കേണ്ട രീതി:
താല്പര്യമുള്ളവർ www.jacobitesponsorship.com എന്ന വെബ്സൈറ്റിൽ 2026 ഏപ്രിൽ 2-ന് മുൻപായി ഓൺലൈൻ അപേക്ഷ സമർപ്പിക്കണമെന്ന് സ്പോൺസറിങ് ബോഡി സെക്രട്ടറി അറിയിച്ചു.
പ്രധാന തീയതികൾ :
- സി.എം.സി ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി:
2026 മാർച്ച് 30 - സ്പോൺസറിങ് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി:
2026 ഏപ്രിൽ 2 - വെബ്സൈറ്റ് : www.jacobitesponsorship.com
സ്പോൺസറിംഗുമായി ബന്ധപ്പെട്ട കൂടുതൽ സംശയങ്ങൾക്കും അന്വേഷണങ്ങൾക്കും താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്:
വാട്സ്ആപ്പ് നമ്പർ : 9961018037

