മെൽബൺ ● ഓസ്ട്രേലിയയിലെ മെൽബൺ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി പുതിയതായി വാങ്ങിയ ദൈവാലയത്തിന്റെ വിശുദ്ധ മൂറോൻ കൂദാശ നടന്നു. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ കൂദാശ കർമ്മങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു.
ഭക്തിനിർഭരമായ ചടങ്ങുകളിൽ ഓസ്ട്രേലിയ-ന്യൂസിലൻഡ് ഭദ്രാസനങ്ങളുടെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ മിലിത്തിയോസ് മാൽക്കി മെത്രാപ്പോലീത്ത, പാത്രിയാർക്കൽ സെക്രട്ടറി അഭിവന്ദ്യ മോർ ഔഗേൻ അൽഖൂറി നെമത്ത് മെത്രാപ്പോലീത്ത എന്നിവർ സഹകാർമികത്വം വഹിച്ചു. വിവിധ ഇടവകകളിൽ നിന്നുള്ള വൈദികരും നൂറുകണക്കിന് വിശ്വാസികളും ഈ ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിക്കാൻ എത്തിച്ചേർന്നു.
ഓസ്ട്രേലിയയിലെ മെൽബൺ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി പുതിയതായി വാങ്ങിയ ദൈവാലയത്തിൻ്റെ വിശുദ്ധ മൂറോൻ കൂദാശ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ നിർവഹിച്ചു.
ഓസ്ട്രേലിയയിലെയും, ന്യൂസിലൻഡിലെയും പാത്രിയാർക്കൽ വികാരി മോർ മിലിത്തിയോസ് മാൽക്കി മെത്രാപ്പോലീത്ത, പാത്രിയാർക്കൽ സെക്രട്ടറി മോർ ഔഗേൻ അൽഖൂറി നെമത്ത് മെത്രാപ്പോലീത്ത, വൈദികർ എന്നിവർ സഹകാർമികത്വം വഹിച്ചു.





















