കോതമംഗലം ● മഞ്ഞിനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയാർക്കീസ് ബാവായുടെ 94-ാമത് ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് നാനാ ദേശത്തു നിന്നും എത്തിച്ചേർന്ന തീർത്ഥയാത്ര ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ സംഗമിച്ചു.
കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ കബറിങ്കലെ ധൂപപ്രാർത്ഥനയ്ക്കു ശേഷം വിശ്വാസികളെ ആശീർവദിച്ചു.
കോതമംഗലം നഗരസഭാ ചെയർപേഴ്സൺ ഭാനുമതി രാജു, ചെറിയപള്ളി വികാരി ഫാ. സാജു ജോർജ് കുരിക്കപ്പിള്ളിൽ എന്നിവർ ചേർന്ന് തീർഥയാത്രാ രഥത്തിലെ ബാവായുടെ ഛായാ ചിത്രത്തിൽ പുഷ്പഹാരം അണിയിച്ചു. ഹൈറേഞ്ച് മേഖലയിൽ നിന്നും കൺവീനർ ഫാ. റെജി പാലക്കാടൻ്റെ നേതൃത്വത്തിൽ ചെറിയപള്ളിയിൽ എത്തിച്ചേർന്ന തീർഥയാത്രാ സംഘത്തെ അഭിവന്ദ്യ മോർ യൂലിയോസ്ഏലിയാസ് മെത്രാപ്പോലീത്ത, വികാരി ഫാ. സാജു കുരിക്കാപ്പിള്ളിൽ, ട്രസ്റ്റിമാരായ ബേബി പാറേക്കര, ബിനോയ് തോമസ് മണ്ണഞ്ചേരിൽ എന്നിവർ ചേർന്ന് സ്വീകരിച്ചു.
നിരവധി രഥങ്ങളുടെ അകമ്പടിയോടെ നൂറ് കണക്കിന് ഭക്തജനങ്ങൾ തീർത്ഥയാത്രയിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നു.

