മീനങ്ങാടി ● മലബാർ ഭദ്രാസനത്തിലെ മീനങ്ങാടി സെൻ്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ കീഴിൽ കാര്യമ്പാടിയിൽ പുനർനിർമ്മിച്ച യൽദോ മോർ ബസ്സേലിയോസ് യാക്കോബായ സുറിയാനി ചാപ്പലിൻ്റെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ, പൊതുസമ്മേളനം, ആദരിക്കൽ ചടങ്ങ് എന്നിവ ഫെബ്രുവരി 9, 10 (തിങ്കൾ, ചൊവ്വ) തീയതികളിൽ നടക്കും.
മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ സ്തേഫാനോസ് ഗീവർഗ്ഗീസ് മെത്രാപ്പോലീത്ത, അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത എന്നിവർ മുഖ്യ കാർമികത്വം വഹിക്കും. വന്ദ്യ കോറെപ്പിസ്കോപ്പമാരും, ബഹു. വൈദികരും സഹകാർമികരാകും.
വികാരി ഫാ. ബിജുമോൻ കർലോട്ടുകുന്നേൽ, സഹ വികാരി ഫാ. റെജി പോൾ ചവർപ്പനാൽ, ചാപ്പൽ വികാരി ഫാ. സോജൻ വാണാക്കുടി, ഫാ.എൽദോ ജോണി ലീലാഭവനം, പള്ളി-ചാപ്പൽ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും.
