മൂവാറ്റുപുഴ ● അങ്കമാലി ഭദ്രാസനം മുവാറ്റുപുഴ മേഖലയിലെ സീനിയർ വൈദികൻ മൂലംകുഴിയിൽ ബഹു. ജേക്കബ് കശീശ്ശ (67) കർത്താവിൽ നിദ്രപ്രാപിച്ചു.
സംസ്കാര ശുശ്രൂഷ ഫെബ്രുവരി 6 വെള്ളി രാവിലെ 11.30-ന് ഭവനത്തിൽ ആരംഭിച്ച് 12.30-ന് റാക്കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ നേർച്ചപ്പള്ളിയിൽ നടക്കും. സഹധർമ്മിണി: റാക്കാട് വെള്ളാങ്കണ്ടത്തിൽ മേഴ്സി. മക്കൾ: സൂസൻ ഡിസി ജേക്കബ് (അയർലൻഡ്), എൽദോസ് ജേക്കബ്. മരുമകൻ: ജോയി തോമസ് കക്കാടൻ, പള്ളിക്കര.
മാങ്കുളം സെന്റ് ജോർജ്, മുരിക്കാശ്ശേരി സെൻ്റ് ജോർജ്, തോട്ടകം സെന്റ് ജോർജ്, ഇഞ്ചത്തൊട്ടി മോർ ഗ്രിഗോറിയോസ്, മുള്ളരിങ്ങാട് സെൻ്റ് മേരീസ്, കറുകടം മോർ ഗ്രീഗോറിയോസ് ചാപ്പൽ, നമ്പൂരിക്കൂപ്പ് മോർ ഇഗ്നാത്തിയോസ്, പതിനാലാംമൈൽ സെന്റ് മേരീസ്, ചാത്തമറ്റം മോർ ഗ്രീഗോറിയോസ് തുടങ്ങിയ പള്ളികളിൽ വികാരിയായിരുന്നു.
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആദരാഞ്ജലികൾ.

