പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ, ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ സ്മരണാർത്ഥം നവീകരിക്കുന്ന ഓഡിറ്റോറിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.
നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾക്കും ക്വട്ടേഷൻ ഫോമുകളും ലഭിക്കുന്നതിനായി പുത്തൻകുരിശിലെ പാത്രിയർക്കാ സെന്റർ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. പൂർണ്ണമായി പൂരിപ്പിച്ച ക്വട്ടേഷനുകൾ 2026 ഫെബ്രുവരി 7 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് മുൻപായി പാത്രിയർക്കാ സെന്റർ ഓഫീസിൽ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക :
9946531602, 9495215726
