പൂത്തൃക്ക ● കണ്ടനാട് ഭദ്രാസനത്തിലെ പൂത്തൃക്ക സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ 94-ാമത് പ്രധാന പെരുന്നാളും മോർ സ്തേഫാനോസ് സഹദായുടെ ഓർമ്മയും ആരംഭിച്ചു.
ജനുവരി 7 ബുധൻ രാവിലെ 6.30-ന് പ്രഭാത നമസ്കാരം,7 മണിക്ക് വി. കുർബ്ബാന, ധൂപ പ്രാർത്ഥന എന്നിവ നടക്കും. വൈകിട്ട് 4-ന് ശ്രേഷ്ഠ കാതോലിക്ക ബാവായെ പുത്തൻകുരിശ് പാത്രിയർക്കൽ സെൻ്ററിൽ നിന്നും വാഹന റാലിയായി പൂത്തൃക്കയിലേക്ക് ആനയിക്കും. 5-ന് പൂത്തൃക്ക ജംഗ്ഷനിൽ ശ്രേഷ്ഠ ബാവായ്ക്ക് പൗരാവലിയുടെ സ്വീകരണം, 7-ന് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവയുടെ പ്രധാന കാർമികത്വത്തിലും അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ സഹ കാർമികത്വത്തിലും സന്ധ്യാനമസ്കാരം, പെരുന്നാൾ സന്ദേശം എന്നിവ നടത്തപ്പെടും.
8.30-ന് പ്രദക്ഷിണം,10.30-ന് ആശിർവാദം നേർച്ച സദ്യ എന്നിവ ഉണ്ടാകും.
പ്രധാനപ്പെരുന്നാൾ ദിനമായ ജനുവരി 8 വ്യാഴം രാവിലെ 7.30-ന് പ്രഭാത നമസ്കാരം, 8.30-ന് അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ പ്രാധാന കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാന, ഇടവകാംഗം സിസ്റ്റർ ലിദിയയെ ആദരിക്കൽ, 11-ന് പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ തൃക്കരങ്ങളാൽ ആശീർവദിക്കപ്പെട്ട പുതിയ ദൈവാലയത്തിൻ്റെ ശിലാസ്ഥാപനം എന്നിവ നടക്കും. 11.30-ന് പ്രദക്ഷിണം, ആശിർവാദം, ഉൽപ്പന്നലേലം, നേർച്ചസദ്യ, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ സമാപിക്കും.
പെരുന്നാൾ ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തത്സമയ സംപ്രേക്ഷണം ചെയ്യും.
