വലമ്പൂർ ● വടക്കൻ വലമ്പൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിലെ കുടുംബ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ആക്കാംപാറ മലേക്കുരിശ് മോർ ഇഗ്നാത്തിയോസ് കുരിശും തൊട്ടിയിൽ നടത്തി വരുന്ന 22-ാ മത് കൺവെൻഷൻ ഡിസംബർ 5, 6, 7 (വെള്ളി, ശനി, ഞായർ) തീയതികളിൽ വൈകിട്ട് 6.30 മുതൽ രാത്രി 9 വരെ നടത്തപ്പെടും.
വികാരി ഫാ. വർഗീസ് ചെങ്ങാനാട്ട് അധ്യക്ഷത വഹിക്കും. ദേശത്തെ പട്ടക്കാരായ ഫാ വർഗീസ് കളപ്പുരക്കൽ, ഫാ അജോ കുര്യാക്കോസ് ഓമ്പാളയിൽ, ഫാ ഗിറ്റ്സൺ വർഗീസ് പാറപ്പുറത്ത് എന്നിവർ ആമുഖ സന്ദേശം നൽകും. സഭയിലെ പ്രശസ്ത സുവിശേഷകരായ, ഫാ. ജിജോ കയറാടി, ഫാ. സോബിൻ ഏലിയാസ് കോട്ടയം, ഫാ. ബിനോ ഫിലിപ്പ് ചിങ്ങവനം എന്നിവർ മുഖ്യ സന്ദേശം നൽകും.
