കൊച്ചി ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലും കേരള സമൂഹ ത്തിലാകമാനവും പുതിയ വെളിച്ചം പകർന്ന ഒന്നായിരുന്നു 1876-ൽ നടന്ന മുളന്തുരുത്തി സു ന്നഹദോസെന്ന് യാക്കോബായ സഭാ ധ്യക്ഷൻ ശ്രേഷ്ഠ കാതോലിക്ക് ബസേലിയോസ് ജോസഫ് ബാവ.
മാർത്തോമ്മാ ശ്ലീഹ സ്ഥാ .പിച്ചതാണ് മലങ്കരയിലെ ക്രൈസ്തവ സഭ. കോളോണിയൽ കാലഘട്ടത്തി ന്റെ ആരംഭത്തിൽ പോർച്ചുഗീസുകാരും ഡച്ചു കാരും ബ്രിട്ടീഷുകാരും ഈ സഭയെ അവരുടെ സഭകളോട് ചേർക്കാൻ പരിശ്രമിച്ചു. ഇതേത്തുടർന്ന് മലങ്കര സഭയിൽ ഉടലെടുത്ത വിശ്വാസ, ആചാര, സ്വത്വ പ്രതിസന്ധികൾ പരിഹരിക്കാ നാണ് ‘മുളന്തുരുത്തി സുന്നഹദോസ് നടത്തിയ ത്. ആകമാന സുറിയാനി സഭയുടെ പാത്രിയർ ക്കീസ് മോറാൻ മാർ ഇഗ്നാത്തിയോസ് പത്രോ സ് തൃതീയൻ ബാവയാണ് മുളന്തുരുത്തി പള്ളി യിൽ 1876 ജൂൺ 28 മുതൽ 30 വരെ സുന്നഹ ദോസ് വിളിച്ചുചേർത്തത്. അന്നത്തെ മലങ്കര മെത്രാപ്പോലീത്തയായിരുന്ന പുലിക്കോട്ടിൽ മാർ ദിവന്നാസിയോസ് ജോസഫ് തിരുമേനി യും അന്ത്യോഖ്യായിൽ നിന്നുള്ള പ്രതിനിധി യായ മാർ ഗ്രിഗോറിയോസ് അബ്ദുള്ള (പിന്നീ ട് മാർ അബൂദ് ആലോഹോ പാത്രിയർക്കീസ്) മെത്രാപ്പോലീത്തയും പങ്കെടുത്തു. 130 വൈദി കരും 144 ജനപ്രതിനിധികളും ഇതിൽ സംബ ന്ധിച്ചിരുന്നു.
ഈ സുന്നഹദോസിൻ്റെ സവിശേഷത ആദ്യമായി ‘അൽമായ ശബ്ദത്തിന് പ്രാമുഖ്യം നൽകി എന്നതാണ്. ജനങ്ങളാൽ തിരഞ്ഞെ ടുക്കപ്പെടുന്ന ഒരു അസോസിയേഷനിലൂടെ മലങ്കര മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സഭ ഭരിക്കപ്പെടണം എന്ന ആശയം മുളന്തുരു ത്തി സുന്നഹദോസിലൂടെയാണ് നടപ്പാക്കപ്പെട്ട ത്. മലങ്കര സഭയുടെ നടത്തിപ്പിനായി ‘യാക്കോ ബായ സുറിയാനി ക്രിസ്ത്യാനി അസോസിയേ ഷൻ’ എന്ന ആശയം നടപ്പിൽവരുത്തിയതും ഈ സുന്നഹദോസിലൂടെയാണ്.
സഭയുടെ വിശ്വാസം, ആചാരം, അനുഷ്ഠാ നങ്ങൾ, ഭരണക്രമീകരണം തുടങ്ങിയ വിഷ യങ്ങളിൽ സമഗ്രമായ ചർച്ചകൾ സുന്നഹ ദോസിൽ നടന്നു. ഇതൊടൊപ്പം സാമൂഹിക വും സാംസ്കാരികവുമായ ഉന്നമനത്തിന് ഉതകു ന്ന നിരവധി തീരുമാനങ്ങളും സുന്നഹദോസ് കൈക്കൊണ്ടു. അതിൽ പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങളും സേവന സ്ഥാപനങ്ങളും നട ത്തുക, ആധുനിക വിദ്യാഭ്യാസം എല്ലാവരിലും എത്തിക്കുക, ലിംഗവിവേചനം ഇല്ലാതാക്കുക തുടങ്ങിയ കാഴ്ചപ്പാടുകൾ പിൽക്കാലത്ത് സമു ഹത്തിനാകമാനം ഗുണപ്പെട്ടു.
സുന്നഹദോസിനെ തുടർന്ന് പരിശുദ്ധ പത്രോസ് തൃതീയൻ ബാവ ഭരണസൗകര്യാർ ഥം മലങ്കരസഭയെ ഏഴ് ഭദ്രാസനങ്ങളായി തി രിക്കുകയും അവയ്ക്കുവേണ്ടി ആറ് മേൽപട്ടക്കാ രെ വാഴിക്കുകയും ചെയ്തു. അന്ത്യോഖ്യായുടെ പാത്രിയർക്കീസ് ബാവയാൽ മലങ്കരയിൽ നടത്തപ്പെട്ട ആദ്യ മൂറോൻ കൂദാശയും ഈ സുന്നഹദോസിനെ തുടർന്നാണ് നടത്തപ്പെട്ടത്. അന്ത്യോഖ്യായുടെ പാത്രിയർക്കീസായ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്റെ നേതൃത്വത്തിൽ ഈ സംഭവങ്ങളുടെ സ്മരണ പുതുക്കുമ്പോൾ അത് മലങ്കരസഭയ്ക്ക് പകരുന്ന ആത്മീയ ഉണർവും വിശ്വാസദാർഢ്യവും വളരെ വലുതാണെന്നും ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവ പറഞ്ഞു.