പുത്തൻകുരിശ് ● ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ രണ്ടാം ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച്, കബറിടം സ്ഥിതി ചെയ്യുന്ന പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ ഒക്ടോബർ മാസത്തിലെ എല്ലാ ദിവസവും വിശുദ്ധ കുർബ്ബാന ഉണ്ടായിരിക്കും.
തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 6-ന് പ്രഭാത പ്രാർത്ഥനയും 6.30-ന് വിശുദ്ധ കുർബ്ബാനയും നടക്കും. ഞായറാഴ്ചകളിൽ രാവിലെ 6-ന് പ്രഭാത പ്രാർത്ഥനയും 6.45-ന് വിശുദ്ധ കുർബ്ബാനയും ക്രമീകരിച്ചിട്ടുണ്ട്.
ശ്രേഷ്ഠ ബാവായുടെ സ്മരണയിൽ നടക്കുന്ന വിശുദ്ധ കുർബ്ബാനയിലും പ്രാർത്ഥനകളിലും സംബന്ധിക്കുന്നതിനായി വിശ്വാസികളെയെല്ലാം സ്നേഹപൂർവം ക്ഷണിക്കുന്നതായി കത്തീഡ്രൽ ഭാരവാഹികൾ അറിയിച്ചു.
