പുത്തൻകുരിശ് ● ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ രണ്ടാം ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച്, കബറിടം സ്ഥിതി ചെയ്യുന്ന പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ ഒക്ടോബർ മാസത്തിലെ എല്ലാ ദിവസവും വിശുദ്ധ കുർബ്ബാന അർപ്പിക്കും.
തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 6-ന് പ്രഭാത പ്രാർത്ഥനയും 6.30-ന് വിശുദ്ധ കുർബ്ബാനയും നടക്കും. ഞായറാഴ്ചകളിൽ രാവിലെ 6-ന് പ്രഭാത പ്രാർത്ഥനയും 6.45-ന് വിശുദ്ധ കുർബ്ബാനയും ക്രമീകരിച്ചിട്ടുണ്ട്.
ഒക്ടോബർ 26 മുതൽ സഭയിലെ അഭിവന്ദ്യ മെത്രാപ്പോലീത്തമാർ വിശുദ്ധ കുർബ്ബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കും. ശ്രേഷ്ഠ ബാവായുടെ രണ്ടാം ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന വിശുദ്ധ കുർബ്ബാനയിലും പ്രാർത്ഥനകളിലും പങ്കുചേരുവാൻ വൈദികരെയും വിശ്വാസികളെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായി കത്തീഡ്രൽ വികാരി അറിയിച്ചു.
