പുത്തൻകുരിശ് ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിൽ പുത്തൻകുരിശ് പാത്രിയർക്കാ സെൻ്റർ മൈതാനിയിൽ നടക്കുന്ന 37-ാമത് അഖില മലങ്കര സുവിശേഷ മഹായോഗത്തിന്റ നടത്തിപ്പിന് വേണ്ടിയുള്ള ഒരുക്കയോഗത്തിൻ്റെ പ്രഥമ യോഗം പുത്തൻകുരിശ് മോർ ഏലിയാ ചാപ്പലിൽ നടന്നു.
അഖില മലങ്കര സുവിശേഷ സംഘം പ്രസിഡൻ്റ് അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വന്ദ്യ ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ മുഖ്യ പ്രഭാഷണം നടത്തി. വന്ദ്യ ഇ.സി. വർഗീസ് കോർ എപ്പിസ്കോപ്പ, ട്രഷറർ തോമസ് കണ്ണാടിയിൽ, മോൻസി വാവച്ചൻ എന്നിവർ പ്രസംഗിച്ചു. വൈദീകർ, സിസ്റ്റേഴ്സ്, വിശ്വാസികൾ തുടങ്ങിയവർ സംബന്ധിച്ചു. 2026 ഡിസംബർ 26 മുതൽ 31 വരെയാണ് കൺവെൻഷൻ നടക്കുന്നത്.



