കോട്ടയം ● ആഗോള മർത്തശ്മൂനി തീർത്ഥാടന കേന്ദ്രമായ പേരൂർ മർത്തശ്മൂനി യാക്കോബായ സുറിയാനി പള്ളിയിൽ ശുദ്ധിമതിയായ മർത്തശ്മൂനി അമ്മയുടെയും, സഹദേന്മാരായ ഏഴുമക്കളുടെയും, ഗുരുവായ മോർ ഏലിയാസറിൻ്റെയും ഓർമ്മപ്പെരുന്നാൾ ഭക്ത്യാദരപൂർവം ആഘോഷിച്ചുവരുന്നു.
ജൂലൈ 24 മുതൽ 30 വരെ ദിവസങ്ങളിൽ രാവിലെ 7.30-ന് പ്രഭാതനമസ്കാരം, 8.30-ന് വി. മൂന്നിന്മേൽ കുർബ്ബാന, തുടർന്ന് മധ്യസ്ഥപ്രാർത്ഥന, 10-ന് അനുഗ്രഹപ്രഭാഷണം, 10.30-ന് ധൂപപ്രാർത്ഥന, 10.45-ന് ഗാനശുശ്രൂഷ, 11-ന് ധ്യാനയോഗം, 12-ന് ഉച്ചനമസ്കാരം, വൈകിട്ട് 6-ന് സന്ധ്യാനമസ്കാരം എന്നിവ നടന്നു.
ജൂലൈ 24-ന് പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത വി. മൂന്നിന്മേൽ കുർബ്ബാനയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് പെരുന്നാൾ കൊടിയേറ്റും നിർവഹിച്ചു. തിരുവസ്ത്ര സ്ഥാപനത്തിന്റെ 32-ാം വാർഷികാഘോഷം, ആഗോള മർത്തശ്മൂനി യാക്കോബായ സുറിയാനി തീർത്ഥാടന ദൈവാലയ പ്രഖ്യാപനത്തിന്റെ 14-ാം വാർഷികം, മർത്തമറിയം വനിതാസമാജം മേഖലാ സമ്മേളനത്തിന്റെ ഉദ്ഘാടനം എന്നിവ അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നടന്നു
തുടർന്നുള്ള ദിവസങ്ങളിൽ വി. മൂന്നിന്മേൽ കുർബ്ബാനയ്ക്ക് ജൂലൈ 25-ന് അഭിവന്ദ്യ മോർ അന്തോണിയോസ് യാക്കോബ് മെത്രാപ്പോലീത്തയും ജൂലൈ 26-ന് അഭിവന്ദ്യ മോർ ഈവാനിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയും ജൂലൈ 27-ന് അഭിവന്ദ്യ മോർ തേവോദോസിയോസ് മാത്യൂസ് മെത്രാപ്പോലീത്തയും ജൂലൈ 28-ന് അഭിവന്ദ്യ മോർ ക്ലീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്തയും ജൂലൈ 29-ന് അഭിവന്ദ്യ മോർ അലക്സന്ത്രയോസ് തോമസ് മെത്രാപ്പോലീത്തയും ജൂലൈ 30-ന് അഭിവന്ദ്യ മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്തയും മുഖ്യകാർമികത്വം വഹിച്ചു.
പെരുന്നാൾ ദിനമായ നാളെ ജൂലൈ 31 വെള്ളി രാവിലെ 7.30-ന് പ്രഭാതപ്രാർത്ഥന, 8.30-ന് മൈലാപ്പൂർ, ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വി. അഞ്ചിന്മേൽ കുർബ്ബാന, മദ്ധ്യസ്ഥപ്രാർത്ഥന, 10-ന് അനുഗ്രഹപ്രഭാഷണം, 10.30-ന് ധൂപ പ്രാർത്ഥന എന്നിവ നടക്കും.
ഉച്ചയ്ക്ക് 12-ന് ഉച്ചനമസ്കാരവും വൈകിട്ട് 6-ന് സന്ധ്യാനമസ്കാരവും ഉണ്ടാകും. തുടർന്ന് ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു ജോസ്, ചെന്നിക്കര പെരുന്നാൾ പ്രസംഗം നടത്തും. രാത്രി 7.30-ന് ഭക്തിനിർഭരമായ പ്രദക്ഷിണവും 9.30-ന് ആശീർവാദവും നടത്തപ്പെടും.
പ്രധാനപ്പെരുന്നാൾ ദിനമായ ആഗസ്റ്റ് 1 ശനിയാഴ്ച രാവിലെ 7.30-ന് പ്രഭാതനമസ്കാരവും 8.30-ന് അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വി. ഒൻപതിന്മേൽ കുർബ്ബാന, മധ്യസ്ഥപ്രാർത്ഥന, 10-ന് അനുഗ്രഹപ്രഭാഷണം എന്നിവ നടക്കും.
എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്കുള്ള പള്ളിയുടെയും യൂത്ത് അസ്സോസിയേഷന്റെയും സമ്മാനവിതരണവും എൻഡോവ്മെന്റ് വിതരണവും ഇതോടനുബന്ധിച്ച് നടത്തും. രാവിലെ 11-ന് ധൂപപ്രാർത്ഥനയും നേർച്ചവിതരണവും 11.30-ന് കുട്ടികളെ അടിമവയ്പ്പും ഉച്ചയ്ക്ക് 12-ന് ഉച്ചനമസ്കാരവും നടക്കും. വൈകിട്ട് 3-ന് പ്രദക്ഷിണവും ആശീർവാദവും 4-ന് പാച്ചോർ നേർച്ചയും 5-ന് കൊടിയിറക്കം എന്നിവയോടെ ഓർമ്മപ്പെരുന്നാൾ സമാപിക്കും.
പെരുന്നാൾ ചടങ്ങുകൾക്ക് വികാരി ഫാ. പ്രണോയ് കെ. ഏബ്രഹാം കരിമ്പന്നൂർ, ഇടവകപട്ടക്കാരൻ വന്ദ്യ മാണി കോർഎപ്പിസ്കോപ്പ കല്ലാപ്പുറം, ട്രസ്റ്റി എ.എം. മാണി അമ്പനാട്ടുതാഴെ, സെക്രട്ടറി ജേക്കബ് കെ. കുര്യൻ കണ്ണത്തുശ്ശേരിൽ, ജനറൽ കൺവീനർ വർഗ്ഗീസ് മാണി അമ്പനാട്ട്കരോട്ട്, പബ്ലിസിറ്റി കൺവീനർമാരായ സഭാ മാനേജിംഗ് കമ്മറ്റിയംഗം കൂടിയായ സോജിൻ പി. മാത്യു പൊക്കിടിയിൽ, തരുൺ തമ്പി കുന്നത്ത്, സോജിഷ് കെ. സാം കൃപാമന്ദിരം, ഭദ്രാസന കൗൺസിൽ അംഗം കൂടിയായ ജിബു കെ. മാത്യു, കറുകച്ചേരിൽ എന്നിവർ നേതൃത്വം നൽകും.
പെരുന്നാൾ ശുശ്രൂഷകൾ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയം സംപ്രേഷണം ചെയ്യും.
