മണർകാട് ● ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വി. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ സെപ്റ്റംബർ 1 മുതൽ 8 വരെ നടക്കുന്ന എട്ടുനോമ്പ് പെരുന്നാളിനായുള്ള ഒരുക്കങ്ങൾ ഊർജിതമായി പുരോഗമിക്കുന്നു. ഭക്തജനങ്ങളുടെ സൗകര്യാർത്ഥം ഒരുക്കുന്ന പന്തലുകളുടെ ‘കാൽനാട്ട് കർമ്മം’ ഭക്തിപൂർവം നടത്തി.
വികാരി വെരി.റവ.ഫാ. കെ. കുര്യാക്കോസ് കോർഎപ്പിസ്കോപ്പ കിഴക്കേടത്തിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സഹവികാരിമാരായ വെരി.റവ.ഫാ. കുര്യാക്കോസ് കോർഎപ്പിസ്കോപ്പ കറുകയിൽ, വെരി.റവ.ഫാ. കുര്യാക്കോസ് കോർഎപ്പിസ്കോപ്പ കാലായിൽ, റവ.ഫാ. ഗീവറുഗീസ് നടുമുറിയിൽ, റവ.ഫാ. സനോജ് കുര്യൻ കരോട്ടെക്കുറ്റ്, റവ.ഫാ. കുര്യൻ മാത്യു വടക്കേപ്പറമ്പിൽ, പ്രോഗ്രാം ജോയിന്റ് കോ-ഓർഡിനേറ്റർ ഡോ. ജിതിൻ കുര്യൻ ചിരവത്തറ, ട്രസ്റ്റിമാരായ ഇ.വി. കുര്യാക്കോസ് ഇടച്ചേരിൽ, ബിജു വർഗീസ് കന്നുകുഴിയിൽ, പി.എ. സ്കറിയാച്ചൻ പള്ളത്ത്, സെക്രട്ടറി തോമസ് ഉമ്മൻ പള്ളത്തറ എന്നിവർ പങ്കെടുത്തു.
പെരുന്നാളിനോടനുബന്ധിച്ചുള്ള മറ്റ് ക്രമീകരണങ്ങളും സുഗമമായി പുരോഗമിക്കുന്നതായി പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ വെരി.റവ.ഫാ. ജെ. മാത്യൂസ് കോർഎപ്പിസ്കോപ്പ മണവത്തും റവ.ഫാ. ലിറ്റു ടി. ജേക്കബ് തണ്ടാശ്ശേരിലും അറിയിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെ നടക്കുന്ന എട്ടുനോമ്പ് പെരുന്നാളിനായി രാജ്യത്തിനകത്തും വിദേശത്തുനിന്നുമായി പതിനായിരക്കണക്കിന് വിശ്വാസികൾ മണർകാട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
