മേക്കടമ്പ് ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനത്തിലെ സീനിയർ വൈദീകൻ വന്ദ്യ സി.എം മർക്കോസ് കോച്ചേരിൽ കോർ എപ്പിസ്കോപ്പ (65) കർത്താവിൽ നിദ്ര പ്രാപിച്ചു.
സംസ്കാര ശുശ്രൂഷ ജൂൺ 22 തിങ്കൾ രാവിലെ 9-ന് ശ്രേഷ്ഠ കാതോലിക്ക ബാവായുടെയും, അഭിവന്ദ്യ മെത്രാപ്പോലീത്തമാരുടെയും കാർമികത്വത്തിൽ ഭവനത്തിൽ ആരംഭിച്ച് ശേഷം 10.30-ന് മേക്കടമ്പ് മോർ ഇഗ്നാത്തിയോസ് നൂറോനോ സിറിയൻ സിംഹാസന പള്ളിയിൽ നടക്കും.
ഭൗതികശരീരം ജൂൺ 21 ഞായറാഴ്ച രാവിലെ 10.30-ന് കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ മോർച്ചറി ഹാളിൽ പൊതുദർശനത്തിന് ശേഷം വിലാപയാത്രയായി 2 മണിയോടെ മൂവാറ്റുപുഴയ്ക്ക് സമീപം മേക്കടമ്പിലുള്ള കോച്ചേരിൽ ഭവനത്തിൽ എത്തിക്കും.
1979-ൽ ശെമ്മാശപട്ടം സ്വീകരിച്ചു. പുണ്യശ്ലോകനായ ബസേലിയോസ് പൗലോസ് രണ്ടാമൻ കാതോലിക്ക ബാവ വൈദികപദവിയിലേക്ക് ഉയർത്തി. 2011-ൽ പുണ്യശ്ലോകനായ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ കോറെപ്പിസ്കോപ്പ സ്ഥാനം നൽകി. ചണ്ഡീഗഡ് സെൻ്റ് ജോർജ്ജ്, ഫരീദാബാദ് സെൻ്റ് ജോർജ്ജ്, ന്യൂഡൽഹി സെൻ്റ് പീറ്റേഴ്സ് പാത്രിയർക്കൽ കത്തീഡ്രൽ, ചിക്കാഗോ സെൻ്റ് ജോർജ്ജ്, ഖത്തർ-ദോഹ സെൻ്റ് ജെയിംസ്, ഡൽഹി കിംഗ്സ്വേ സെൻ്റ് തോമസ്, ദിൽഷാദ് ഗാർഡൻ സെന്റ് മേരീസ്, മാർ ഗ്രിഗോറിയോസ് ചത്തർപൂർ എന്നീ പള്ളികളിൽ വികാരിയായി സേവനം അനുഷ്ഠിച്ചു. വിവിധ ദൈവാലയങ്ങളുടെ നിർമ്മാണത്തിന് നേത്യത്വം നൽകി. ന്യൂഡൽഹി സോഫിയ സ്കൂൾ വൈസ് പ്രിൻസിപ്പൽ ആയി പ്രവർത്തിച്ചു. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസിൻ്റെ പബ്ലിക് റിലേഷൻ ഓഫീസറായും, റിയ ട്രാവൽസിൻ്റെ മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: പുതുശേരിമല ആശാരിതുണ്ടിൽ അന്നമ്മ മർക്കോസ്. മക്കൾ: അഡ്വ. നിധി മർക്കോസ്, ഡീക്കൻ നോഹ മർക്കോസ് (ഡൽഹി ഭദ്രാസനം), മരുമകൻ: ആശീഷ് മാത്യു തെക്കേപ്പറമ്പിൽ.

