തിരുവാങ്കുളം ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ കൊച്ചി ഭദ്രാസനത്തിലെ കുലയറ്റിക്കര സെന്റ് ജോർജ് യാക്കോബായ സുറിയാനി സ്ലീബാ പള്ളി ഇടവകാംഗമായ ഡീക്കൻ ബേസിൽ ബേബി നാളെ (ജൂൺ 20 ശനിയാഴ്ച) ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും കൊച്ചി ഭദ്രാസനാധിപനുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ തൃക്കരങ്ങളാൽ കശ്ശീശ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നു.
തിരുവാങ്കുളം സെൻ്റ് ജോർജ് ക്യംതാ കത്തീഡ്രലിൽ രാവിലെ 7 മണിക്ക് വിശുദ്ധ കുർബ്ബാനയോടെ പട്ടംകൊട ശുശ്രൂഷകൾ ആരംഭിക്കും.
കുലയറ്റിക്കര ചിറ്റേത്ത് സി.വി. ബേബിയുടെയും ലിസി ബേബിയുടെയും മകനാണ് ഡീക്കൻ ബേസിൽ. മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് ബി.എസ്സി കെമിസ്ട്രി ബിരുദവും, ഉദയഗിരി എം.എസ്.ഒ.ടി സെമിനാരിയിൽ നിന്ന് ബി.ഡി (ബാച്ചിലർ ഓഫ് ഡിവിനിറ്റി) ബിരുദവും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി ശ്രേഷ്ഠ കാതോലിക്ക ബാവായോടൊപ്പം വിവിധ സഭാ ശുശ്രൂഷകളിൽ സഹായിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ആഷ്മ വർഗീസാണ് സഹധർമ്മിണി.
ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തത്സമയ സംപ്രേഷണം ചെയ്യും.
