മേക്കടമ്പ് ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനത്തിലെ സീനിയർ വൈദീകൻ വന്ദ്യ സി.എം മർക്കോസ് കോച്ചേരിൽ കോർ എപ്പിസ്കോപ്പ (66) കർത്താവിൽ നിദ്ര പ്രാപിച്ചു.
സംസ്കാര ശുശ്രൂഷ ജൂൺ 22 തിങ്കൾ രാവിലെ 9.00 ന് ശ്രേഷ്ഠ കാതോലിക്ക ബാവായുടെയും, അഭിവന്ദ്യ മെത്രാപ്പോലീത്തമാരുടെയും കാർമികത്വത്തിൽ ഭവനത്തിൽ ആരംഭിച്ച് ശേഷം 10.30-ന് മേക്കടമ്പ് മോർ ഇഗ്നാത്തിയോസ് നൂറോനോ സിറിയൻ സിംഹാസന പള്ളിയിൽ നടക്കും.
