പുത്തൻകുരിശ് ● ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ സ്മരണാർത്ഥം, ശ്രേഷ്ഠ ബാവ പഠനം നടത്തിയ ചൂണ്ടി വടയമ്പാടി ഗവൺമെന്റ് എൽ.പി. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.
അങ്കമാലി മേഖലാധിപൻ അഭിവന്ദ്യ ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്ത സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ പഠനോപകരണങ്ങൾ പ്രധാനാധ്യാപികയ്ക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
വിദ്യാർത്ഥികൾക്ക് പഠനത്തിൽ കൂടുതൽ പ്രചോദനവും പിന്തുണയും നൽകുകയെന്ന ലക്ഷ്യത്തോടെയാണ് വിതരണം സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ വൈദികർ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.


