പുത്തൻകുരിശ് ● എം.ജി സർവകലാശാലയുടെ ബി.എഡ് പരീക്ഷാഫലത്തിൽ മലേക്കുരിശ് ബി.എഡ് കോളേജ് ശ്രദ്ധേയ നേട്ടം കൈവരിച്ചു. ഒന്നാം റാങ്ക് ഉൾപ്പെടെ ഏഴ് റാങ്കുകളാണ് കോളേജ് കരസ്ഥമാക്കിയത്.
ഒന്നാംറാങ്ക് കരസ്ഥമാക്കിയ ഗായത്രി സഹജൻ, കക്കാട്ടുപാറ വട്ടപ്പറമ്പിൽ വി.ഡി സഹജന്റെയും രാജി രാമകൃഷ്ണൻ്റെയും മകളാണ്. ഡിന സാറ പോൾ, പ്രീതി എം.എസ്, ശ്വേത എം എന്നിവർ മൂന്നാം റാങ്ക് കരസ്ഥമാക്കിയപ്പോൾ, ശ്വേത കെ.എസ് അഞ്ചാം റാങ്കും ഫാത്തിമ ടി.എ, സാറ കുര്യാക്കോസ് എന്നിവർ പത്താം റാങ്കും നേടി.
വിദ്യാർത്ഥികളുടെ ഈ ഉജ്ജ്വല വിജയം കോളേജിനും അധ്യാപകർക്കും അഭിമാനമായി. ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെയും അതിന് നേതൃത്വം നൽകിയ അധ്യാപകരെയും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായും, സഭാ എഡ്യൂക്കേഷണൽ ട്രസ്റ്റ് ഭാരവാഹികളും അഭിനന്ദിച്ചു.
ഒന്നാം റാങ്ക് നേടിയ ഗായത്രി സഹജനെ ശ്രേഷ്ഠ ബാവ ഫോണിൽ ബന്ധപ്പെട്ട് പ്രത്യേക പ്രത്യേകമായി അഭിനന്ദിക്കുകയും ചെയ്തു.
