സഭയുടെ പ്രതിസന്ധി ഘട്ടത്തില്‍ കാലം ചെയ്ത ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായോട് ചേര്‍ന്നുനിന്നുകൊണ്ട് പരിശുദ്ധ സഭയെ ശുശ്രൂഷിക്കുവാന്‍ ഞങ്ങൾക്കു ഭാഗ്യം ലഭിച്ചു. വ്യാപാര കാര്യങ്ങളിലും, വ്യവസായ മേഖലകളിലും സജീവമായി നില്ക്കുമ്പോള് തന്നെ സഭയുടെ ഉന്നമനത്തിനുവേണ്ടിയും സഭയുടെ പുരോഗതിക്കുവേണ്ടിയും പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹം എല്ലായ്പ്പോഴും സമയം കണ്ടെത്തിയിരുന്നു.
അദ്ദേഹത്തിന്റെ സമ്പത്തും സ്വാധീനവും സഭയ്ക്കുവേണ്ടി വിനിയോഗിക്കുവാന്‍ അദ്ദേഹം എന്നും ഉത്സാഹിച്ചിട്ടുണ്ട്. ആ നല്ല ഓര്‍മ്മകള്‍ക്കു മുമ്പില്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് ആത്മാവിന് നിത്യ ശാന്തി നേരുന്നു. ഹൃദയപൂർവ്വം ആദരാഞ്ജലികൾ
— തമ്പു ജോര്‍ജ്ജ് തുകലന്‍ (സഭാ അത്മായ ട്രസ്റ്റി)
