ഓക്ലൻഡ് ● ന്യൂസിലാൻഡ് ഓക്ലൻഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ഇടവക ദിനവും സൺഡേസ്കൂൾ വാർഷികവും ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ
ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
അഭിവന്ദ്യ മോർ അലക്സന്ത്രയോസ് തോമസ് മെത്രാപ്പോലീത്ത ചടങ്ങിൽ മുഖ്യസാന്നിധ്യമായി. ഇടവക വികാരി ഫാ. അബിൻ വർഗീസ് മണക്കാട്ട്, പള്ളി ഭരണസമിതിയംഗങ്ങൾ, വിവിധ ഭക്തസംഘടനാ ഭാരവാഹികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വന്ദ്യ ഡോ. ജോസഫ് സഖറിയാസ് മാരാംകണ്ടത്തിൽ കോറെപ്പിസ്കോപ്പ, വന്ദ്യ ജോൺ തെക്കെട്ടത്ത് കോറെപ്പിസ്കോപ്പ, ഫാ. ജിയോ കുര്യൻ, ഡീക്കൺ ഗ്രിഗർ പോൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. നൂറുക്കണക്കിന് വിശ്വാസികളുടെ സാന്നിധ്യം കൊണ്ട് ചടങ്ങുകൾ ശ്രദ്ധേയമായി.
ഇടവക ദിനത്തോടനുബന്ധിച്ച് സൺഡേ സ്കൂൾ വിദ്യാർത്ഥികളും ഇടവകാംഗങ്ങളും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ ആഘോഷങ്ങൾക്ക് വർണ്ണപ്പകിട്ടേകി. ആത്മീയതയും ഐക്യവും നിറഞ്ഞ ദിനമായി ഈ ആഘോഷം മാറി.








