വടക്കൻ പറവൂർ ● മലങ്കരയിൽ പരിശുദ്ധ സഭയുടെ സത്യവിശ്വാസം സംരക്ഷിക്കുന്നതിനായി 361 വർഷങ്ങൾക്ക് മുമ്പ് എഴുന്നള്ളിയ പരിശുദ്ധ അബ്ദുൾ ജലീൽ മോർ ഗ്രീഗോറിയോസ് ബാവായുടെ 345-ാമത് ശ്രാദ്ധപ്പെരുന്നാൾ വടക്കൻ പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ ഭക്തിനിർഭരമായി ആഘോഷിക്കും. ഏപ്രിൽ 24 മുതൽ 27 വരെ (വെള്ളി, ശനി, ഞായർ, തിങ്കൾ) നീണ്ടുനിൽക്കുന്ന വിപുലമായ ചടങ്ങുകളാണ് പെരുന്നാളിനോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നത്.
പെരുന്നാളിന്റെ ഭാഗമായി പരിശുദ്ധ ബാവായുടെ കബറിങ്കലേക്കുള്ള കാൽനട തീർത്ഥയാത്ര ഏപ്രിൽ 26 ഞായറാഴ്ച നടക്കും. ഉച്ചയ്ക്ക് 1 മണിക്ക് നെടുമ്പാശ്ശേരി സെന്റ് ജോർജ്ജ് പള്ളിയിൽ നിന്നും, ഉച്ചയ്ക്ക് 2 മണിക്ക് തൃക്കുന്നത്ത് സെന്റ് മേരീസ് പള്ളിയിൽ നിന്നും തീർത്ഥയാത്രകൾ ആരംഭിക്കും. തുടർന്ന് വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടക സംഘങ്ങൾ വടക്കൻ പറവൂർ പള്ളിയിൽ സംഗമിക്കും. വൈകിട്ട് 6 മണിക്ക് നടക്കുന്ന സന്ധ്യാപ്രാർത്ഥനയ്ക്ക് ശേഷം കാൽനട തീർത്ഥാടകർക്ക് സ്വീകരണം നൽകും.
തീർത്ഥയാത്രയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് അഖിൽ എൽദോ ഈരാളിൽ (സെക്രട്ടറി, തീർത്ഥയാത്ര സമൂഹം) +91 70129 10545 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.


