ഓക്ലൻഡ് ● ന്യൂസിലാൻഡ് സന്ദർശനത്തിനെത്തിയ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് ഓക്ലൻഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ നേതൃത്വത്തിൽ ഹൃദ്യമായ വരവേൽപ്പ് നൽകി.
ദൈവാലയത്തിൽ എത്തിച്ചേർന്ന ശ്രേഷ്ഠ ബാവായെ അഭിവന്ദ്യ മോർ അലക്സന്ത്രയോസ് തോമസ് മെത്രാപ്പോലീത്ത, വികാരി ഫാ. അബിൻ വർഗീസ് മണക്കാട്ട്, വന്ദ്യ ഡോ. ജോസഫ് സഖറിയാസ് മാരാംകണ്ടത്തിൽ കോറെപ്പിസ്കോപ്പ, വന്ദ്യ ജോൺ തെക്കെട്ടത്ത് കോറെപ്പിസ്കോപ്പ,
ഫാ. ജിയോ കുര്യൻ, ഡീക്കൺ ഗ്രിഗർ പോൾ എന്നിവരും വിശ്വാസികളും ചേർന്ന് ഭക്തിനിർഭരമായി സ്വീകരിച്ചു. ആത്മീയ ഉണർവ്വും വിശ്വാസനിറവും തുളുമ്പിയ സ്വീകരണച്ചടങ്ങുകൾ വിശ്വാസികൾക്ക് അനുഗ്രഹീതാനുഭവമായി.
തുടർന്ന് ശ്രേഷ്ഠ ബാവായുടെ നേതൃത്വത്തിൽ നടന്ന സന്ധ്യാപ്രാർത്ഥനയിൽ നൂറുകണക്കിന് വിശ്വാസികൾ സംബന്ധിച്ചു.
















