പുത്തൻകുരിശ് ● ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ രണ്ടാം ദുഖ്റോനോ പെരുന്നാളിനോടനുബന്ധിച്ച് ചൊവ്വാഴ്ച പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ രാവിലെ 6.30-ന് പ്രഭാത പ്രാർത്ഥനയും 7 മണിക്ക് വിശുദ്ധ കുർബ്ബാനയും നടക്കും.
അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാനയ്ക്ക് പ്രധാന കാർമികത്വം വഹിക്കും. വൈകിട്ട് 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും ഉണ്ടാകും.
