പുത്തൻകുരിശ് ● ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ രണ്ടാം ശ്രാദ്ധപ്പെരുന്നാളിൻ്റെ പ്രാരംഭ ദിനമായ ഇന്ന് (ഒക്ടോബർ 26 തിങ്കളാഴ്ച) രാവിലെ 7 മണിക്ക് അഭിവന്ദ്യ മോർ സേവേറിയോസ് എബ്രഹാം വലിയ മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിക്കും.
പെരുന്നാളിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 5.30-ന് ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബാവായുടെ ഇടവകപ്പള്ളിയായ പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്ന് ഇടവകാംഗങ്ങൾ കാൽനടയായി എത്തി ബാവായുടെ കബറിങ്കൽ പാച്ചോർ നേർച്ച സമർപ്പിക്കും. തുടർന്ന് വൈകിട്ട് 6 മണിക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ കൊടിയേറ്റ് നിർവഹിക്കും. തുടർന്ന് സന്ധ്യാപ്രാർത്ഥനയ്ക്ക് ശ്രേഷ്ഠ ബാവായും അഭിവന്ദ്യ മെത്രാപ്പോലീത്തമാരും നേതൃത്വം നൽകും.
