
ദുബായ് ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ യു.എ.ഇ മേഖലയ്ക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യു.എ.ഇ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നടന്ന സോണൽ കൗൺസിൽ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
വൈസ് പ്രസിഡന്റ് : ഫാ. ബിനു അമ്പാട്ട്
വൈദിക പ്രതിനിധി : ഫാ. സിബി ബേബി
സെക്രട്ടറി : സന്ദീപ് ജോർജ്
ട്രസ്റ്റി : എൽദോ പി. ജോർജ് എന്നിവരുൾപ്പെടെ 25 അംഗ സോണൽ കൗൺസിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
