
രത്തൻ ടാറ്റയുടെ ജീവചരിത്രം ശ്രേഷ്ഠ ബാവായ്ക്ക് സമ്മാനിച്ചു
നെടുമ്പാശ്ശേരി ● ഇന്ത്യൻ വ്യവസായ രംഗത്തെ കുലപതിയായിരുന്ന രത്തൻ ടാറ്റയുടെ ‘രത്തൻ ടാറ്റ: എ ലൈഫ്’ എന്ന പ്രശസ്തമായ ജീവചരിത്രം രചിച്ച മുൻ പ്രതിരോധ സെക്രട്ടറി മലയാളിയായ ഡോ. തോമസ് മാത്യു ഐ.എ.എസ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് പുസ്തകം സമ്മാനിച്ചു. അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത സന്നിഹിതനായിരുന്നു.
രത്തന്‍ ടാറ്റ എന്ന മഹാനായ വ്യവസായിയുടെ ആദ്യനാളുകള്‍, വ്യവസായത്തിലേക്കുള്ള പിച്ചവെക്കല്‍, വിദ്യാര്‍ഥിയായിരിക്കുമ്പോൾ അമേരിക്കയിലെ ജീവിതം, തിരികെ ഇന്ത്യയില്‍ വന്നതിനുശേഷമുള്ള ടാറ്റാ കമ്പനിയുടെ ശൈശവദശകള് തുടങ്ങി ടാറ്റ ഇന്നു കൈവരിച്ചിരിക്കുന്ന ശേഷികളത്രയും പടിപടിയായി വിവരിച്ചിരിക്കുന്ന ഈ ജീവചരിത്രം ഇന്ന് ഏറ്റവുമധികം വില്പനയുള്ള പുസ്തകങ്ങളിൽ ഒന്നാണ്.
