
റാന്നി ● ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ മോർ ബസ്സേലിയോസ് ജോസഫ് ബാവ യാക്കോബായ സുറിയാനി സഭയിലെ സീനിയർ വൈദികൻ വന്ദ്യ തേക്കാട്ടിൽ എബ്രഹാം കോറെപ്പിസ്കോപ്പായെ റാന്നിയിലെ ഭവനത്തിൽ സന്ദർശിച്ചു.
പൗരോഹിത്യ ശുശ്രൂഷയിൽ ആറു പതിറ്റാണ്ടു പിന്നിട്ട 89 വയസ്സുള്ള വന്ദ്യ കോറെപ്പിസ്കോപ്പ വൈദികൻ വിശ്രമ ജീവിതത്തിലാണ്. ക്നാനായ അതി ഭദ്രാസനത്തിന്റെ മോർ ഈവാനിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കൊറെപ്പിസ്കോപ്പ, ഫാ. ജോസഫ് വർഗീസ് പേരങ്ങാട്ട്, ഫാ. ബെൻസി മാത്യു കിഴക്കേതിൽ, ഫാ. നിമിഷ് എബ്രഹാം തേക്കാട്ടിൽ എന്നിവർ സന്നിഹിതരായിരുന്നു.
