
കോട്ടയം ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും, കോട്ടയം ഭദ്രാസനാധിപനുമായ അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്തായുടെ പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷം കോട്ടയം ഭദ്രാസന ആസ്ഥാനമായ കോട്ടയം സെൻ്റ് ജോസഫ്സ് കത്തീഡ്രലിൽ നടന്നു. സഭാ വർക്കിങ്ങ് കമ്മിറ്റി, മാനേജിങ് കമ്മിറ്റി, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, വൈദീകർ, ഭക്തസംഘടനാ പ്രതിനിധികൾ, പള്ളി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു ചെന്നിക്കര സ്വാഗതം പറഞ്ഞു
സഭാ വർക്കിംങ് കമ്മറ്റി അംഗം വന്ദ്യ കുറിയാക്കോസ് കോറെപ്പിസ്കോപ്പ മണലേൽച്ചിറ, സഭാ മാനേജിംങ്ങ് കമ്മറ്റി അംഗം ജോമി കുറിയാക്കോസ്, ഷെവ. കെ.യു. ചാക്കോ, ജേക്കബ് ജോൺ നമ്പേട്ട്, ഭദ്രാസന കൗൺസിൽ അംഗം സുരേഷ് ജേക്കബ്, ഫാ. സഞ്ചു മാനുവൽ, ഫാ. സാമുവൽ റ്റി. വർഗീസ്, വൈദിക സെക്രട്ടറി ഫാ. ലിബിൻ കുറിയാക്കോസ് എന്നിവർ ആശംസകൾ അർപ്പിച്ചു. മെത്രാപ്പോലിത്ത കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു.


