
റാന്നി ● മലങ്കര മാർത്തോമ്മാ സുറിയാനി സഭ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണം നൽകി.
റാന്നി തപോവൻ മാർത്തോമ്മാ അരമനയിൽ നടന്ന അനുമോദന സമ്മേളനത്തിൽ റാന്നി നിലയ്ക്കൽ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, അഭിവന്ദ്യ ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത, അഭിവന്ദ്യ ഡോ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ, അഭിവന്ദ്യ കുര്യാക്കോസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്ത, മാർത്തോമ്മാ സുറിയാനി സഭ സീനിയർ വികാരി ജനറൽ വെരി റവ. മാത്യു ജോൺ, സഭാ സെക്രട്ടറി റവ. എബി റ്റി. മാമൻ, അല്മായ ട്രസ്റ്റി അഡ്വ അൻസിൽ കോമാട്ടിൽ, പ്രമോദ് നാരായൺ എം.എൽ.എ എന്നിവർ സംബന്ധിച്ചു.








