
നമ്മുടെ കർത്താവും രക്ഷകനുമായ യേശുമിശിഹായുടെ രക്ഷാകരമായ സ്വർഗ്ഗാരോഹണത്തെ സ്മരിച്ചുകൊണ്ട് ഇന്ന് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ദൈവാലയങ്ങളിൽ സ്വർഗ്ഗാരോഹണ പെരുന്നാൾ ആചരിച്ചു.
തിരുവാങ്കുളം ക്യംതാ സെമിനാരി സെൻ്റ് ജോർജ്ജ് കത്തീഡ്രലിൽ നടന്ന സ്വർഗ്ഗാരോഹണ ശുശ്രൂഷകൾക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പ്രധാന കാർമികത്വം വഹിച്ചു. അഭിവന്ദ്യരായ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത, ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത എന്നിവർ സഹകാർമികരായിരുന്നു.

