
മൂവാറ്റുപുഴ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആരാധനാ ഭാഷയും, നമ്മുടെ കർത്താവായ യേശു മിശിഹായും, മാതാവും, ശിഷ്യന്മാരും സംസാരിച്ച ഭാഷയുമായ ‘സുറിയാനി’ ഭാഷ പഠിക്കുവാൻ അവസരമൊരുങ്ങുന്നു. മൂവാറ്റുപുഴ വീട്ടൂർ മോർ ഗബ്രിയേൽ ദയറായിൽ ഏകദിന സുറിയാനി ഭാഷാ പഠന ശില്പശാല മെയ് 29 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ നടക്കും.
അഭിവന്ദ്യ മോർ തീമോത്തിയോസ് മാത്യൂസ് മെത്രാപ്പോലീത്ത ക്ലാസിന് നേതൃത്വം നൽകും. രജിസ്ട്രേഷൻ സൗജന്യമായ ക്ലാസിൽ
പ്രായ ഭേദമന്യേ താല്പര്യമുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്.
