
നീലിമംഗലം ● പരിശുദ്ധ സഭ ദൈവപദ്ധതിക്കനുസരിച്ചു മുന്നോട്ട് പോകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ. കോട്ടയം ഭദ്രാസനത്തിലെ നീലിമംഗലം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ഇടവക സ്ഥാപനത്തിൻ്റെ 110-ാം വാർഷികത്തിൻ്റെയും ഇടവക ദിനത്തിൻ്റെയും സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ശ്രേഷ്ഠ ബാവ.
പൂവത്തുംമൂട് ജംഗ്ഷനിൽ ശ്രേഷ്ഠ ബാവയ്ക്ക് സ്വീകരണം നൽകി. തുടർന്ന് നടന്ന വിശുദ്ധ കുർബ്ബാനയ്ക്ക് ശ്രേഷ്ഠ ബാവ കാർമികത്വം വഹിച്ചു. പൊതുസമ്മേളനത്തിൽ ഇടവകയുടെ ഉപഹാരം ശ്രേഷ്ഠ ബാവയ്ക്ക് ഇടവക സമ്മാനിച്ചു. യോഗത്തിൽ ലീഗൽ സെൽ അംഗങ്ങളെ ആദരിച്ചു.
വികാരി വന്ദ്യ കുര്യാക്കോസ് കോറെപ്പിസ്കോപ്പ മണലേൽച്ചിറ, സഹവികാരി ഫാ. എമിൽ വർഗീസ് എന്നിവർ പ്രസംഗിച്ചു.





